“അനൂപ്... നീയെന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. പ്ളീസ്... ഐ കാണ്ട് ടോളറേറ്റ് ദാറ്റ്..”
അനൂപ് ഫോണും പിടിച്ചിരുന്നു വിയർത്തു. കേരളത്തിന്റെ ശാലീനസൗന്ദര്യം തുളുമ്പുന്ന മുഖം... കോപ്പ്... അത്യാവശ്യം കൊള്ളാവുന്ന പീസാണല്ലൊന്നു കരുതിയാണ് ഒന്നു മുട്ടിയത്.. ഇപ്പോ മുട്ടി നിൽക്കുന്നത് അവൾക്കും... ശ്ശെടാ...
“ഹൂസ് ദാറ്റ് അനൂ..?”
പ്രീതിക്ക് സംശയം...
“ഹേയ്... ആരുമല്ല...ഒരു ഫ്രണ്ട്..”
അനൂപ് ഒഴിഞ്ഞുമാറി.
“നോ... ഇറ്റ്സ് ബിന്ദു.. ദാറ്റ് ഷെയിംലെസ്സ് ബിച്ച്... ആൻഡ് യൂ ആർ ട്രൈയിംഗ് റ്റു ഹൈഡ് ഇറ്റ്... ലയർ..”
പ്രീതിയുടെ മുഖം ചുവന്നു. അവൾ ചാടിയെണീറ്റു. ടോപ് നേരെയാക്കിയിട്ടിട്ട് കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. അനൂപ് തരിച്ചിരുന്നു പോയി. വഴിയേ പോയ വയ്യാവേലി കാരണം ഇപ്പൊ മുറപ്പെണ്ണു കൂടി പിണങ്ങി. അവൻ സീറ്റ് നേരെയാക്കിയിട്ടു സ്വിച്ച് കീ തിരിച്ചു. കറുത്ത കുതിരയെപ്പോലെ ഹോണ്ടാ സിറ്റി ബാംഗ്ളൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് പാഞ്ഞു.
ജാലഹള്ളി ക്രോസ് റോഡിനടുത്തുള്ള അപ്പാർട്മെന്റിന്റെ വാതിൽ തുറന്ന് അകത്തു കടന്നപ്പോഴേക്കും അനൂപിന്റെ ഫോൺ ബെല്ലടിച്ചു. ബിന്ദുവാണ്...
“എവിടെയാ ചെക്കാ..?”
“ഞാൻ ജാലഹള്ളിയിൽ... എന്റെ ഫ്ളാറ്റിൽ.”
“അതെയോ.. ഞാനിതാ എത്തിപ്പോയ്..”
ഫോൺ കട്ടായി. അനൂപ് ഒരു മാൾബറോ എടുത്തു തീ കൊളുത്തി.
പത്തു മിനിറ്റ് കഴിഞ്ഞതും ഡോർബെൽ മുഴങ്ങി. ബിന്ദു അകത്തു വന്നതും അനൂപ് വാതിലടച്ച് ബോൾട്ടിട്ടു.
“നീയെന്താ എന്നെ റേപ്പ് ചെയ്യാൻ പോവ്വാ..?”
അനൂപ് ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു. ബിന്ദു തന്റെ വാനിറ്റിബാഗ് സോഫയിലേക്കെറിഞ്ഞു. അനൂപിന്റെ കഴുത്തിൽ ഒരു വള്ളി പോലെ അവൾ പടർന്നുകയറി... അനൂപ് അവളെയും കൊണ്ട് കിടക്കയിലേക്കു മറിഞ്ഞു.
* * *
പ്രഭാതം.. നഗരമുണർന്നു തുടങ്ങുന്നു... ബാൽക്കണിയിലിരുന്ന് അനൂപ് ഒരു സിഗററ്റിനു ജീവനേകി. മൂടൽമഞ്ഞിന്റെ നേർത്ത ആവരണത്തിലൂടെ നഗരക്കാഴ്ചകളാസ്വദിക്കുകയായിരുന്നു ബിന്ദു അപ്പോൾ... ബാൽക്കണിയിലൂടെ അകത്തേയ്ക്കൊഴുകിയെത്തിയ കാറ്റിൽ തന്റെ നഗ്നമേനി കുളിർന്നു തുടങ്ങിയപ്പോൾ അവൾ തന്റെ വസ്ത്രങ്ങളോരോന്നായി എടുത്തണിഞ്ഞു. അവയ്ക്കിടയിൽ നിന്നും താഴേയ്ക്കൂർന്നു വീണ ഒരു ചെറിയ പ്ളാസ്റ്റിക് കവർ അവൾ കുനിഞ്ഞെടുത്തു. വാനിലാ ഫ്ളേവർ...റിബ്ഡ് കോൺഡം.
“വാനില... കുന്തം.. ഇപ്പോ ഇതിനും ഡ്യൂപ്ളിക്കേറ്റുണ്ട് ...”
അവൾ മുറുമുറുത്തു.
അനൂപ് തിരിഞ്ഞു നോക്കി... പുകച്ചുരുളുകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ ബിന്ദുവിന്റെ മുഖത്തു തറച്ചു.
“ഞാനിറങ്ങുന്നു... വൈകിട്ട് സ്റ്റെക്സിയിലുണ്ടാവും ഞാൻ... ബ്രിഗേഡ് റോഡിലെത്തുമ്പോൾ വിളിച്ചാ മതി. അവൾ പുറത്തേക്കിറങ്ങി. അനൂപ് അവിടെത്തന്നെയിരുന്നു. പെട്ടെന്ന് ഫോണിലൊരു മെസ്സേജ്. പ്രീതിയാണ്.
”നമ്മളിനി കാണില്ല... ഒരിക്കലും.. ബൈ... ബൈ ഫോറെവർ..“
* * *
കുളികഴിഞ്ഞിറങ്ങിയ ഉടനെ ബിന്ദു ചെയ്തത് ലാപ്ടോപ്പുമായി കിടക്കയിലേക്ക് വീഴുകയായിരുന്നു. തലേന്നത്തെ സാഹസങ്ങളോരോന്നായി ഓർമ്മയിൽ നിന്നും ചികഞ്ഞ് അവൾ തന്റെ കമ്പ്യൂട്ടറിലേക്കിട്ടു, കമ്യൂണിറ്റി സൈറ്റുകളിൽ പുതുതായി ഫേക്ക് ഐഡിയിൽ അവൾ ഒരു ബ്ളോഗ് തുടങ്ങി. വീരകൃത്യങ്ങളെല്ലാം അതിലേക്കു ചൊരിഞ്ഞു. കമന്റ്സിനായി അവൾ കാത്തിരുന്നു. ഇതേസമയം അവളുടെ ബ്ളോഗിലെ നായകൻ എട്ടാം നിലയിൽ നിന്നും വീണ് തലചിതറിക്കിടപ്പുണ്ടയിരുന്നു. അവന്റെ ആത്മഹത്യാക്കുറിപ്പെഴുതിയ കടലാസുകഷണത്തെ ധനുമാസക്കാറ്റ് പറത്തിക്കൊണ്ടുപോയി ഏതോ അഴുക്കുചാലിൽ വീഴ്ത്തിക്കളഞ്ഞു. ബിന്ദുവിന്റെ ബ്ളോഗ് മെഗാഹിറ്റായി മാറിയത് കാണാൻ അനൂപ് ബാക്കിയില്ലാതെ പൊയ ദു:ഖം ആരെയും അലട്ടിയില്ല.... ബിന്ദുവിനെപ്പോലും.
7 comments:
മോശമായില്ല ജുബിന്‍, പക്ഷെ ഇങ്ങനെ ഒരു കഥാന്ത്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
ജുബിന്‍...ഇതാ ആ സൈറ്റ് എന്ന് കൂടി പറയൂ...
ജുബി....കൊള്ളാം
കഥ അവസാനിപ്പിച്ചത് കുറച്ചു കൂടി നന്നാക്കാമായിരുന്നു...
ആശംസകള്‍!
കൊള്ളാം ഇതും മറ്റൊരു പെണ് കഥ.
ബ്ലോഗ് പശ്ചാത്തലത്തില്‍ മറ്റൊരു രതി ദുരന്ത കഥ.
പാവം നായകന്. നന്നായി പറഞ്ഞു. ചാണ്ടി ചോതിച്ച പോലെ ആ സൈറ്റ് ഒന്ന് കിട്ടിയിരുന്നെങ്കില്‍. ഹി ഹി ഹി.
തുടരുക. വായിക്കാന്‍ ഞങ്ങളുണ്ട്.
അല്ലെങ്കിലും ഇത്തരം കഥ വായിക്കാന്‍ എന്നും എല്ലാരും ഉണ്ടാവാരുണ്ടല്ലോ. എന്നിട്ടും ഇവിടെ എന്തു പറ്റി? ആളുകളും കമന്റുകളും കുറഞ്ഞു പോയി?
thanks for comments..
good
Post a Comment